ബലിയിൽ സ്നേഹബലിയിൽ
~ Start 5 Bar Hum ~
M/F
ബലിയിൽ സ്നേഹബലിയിൽ
തെളിയും തിരികൾ പോലെ
M/F
അണയൂ ദൈവജനമേ
പ്രഭയാൽ ദീപ്തമാകാൻ
C
ഒരു ബലിയാൽ അർപ്പിച്ചിടാം ജീവിതം
(ബലിയിൽ... 2 വരികൾ x 2)
~ Start 9 Bar Hum ~
രാജരാജനണയുന്നു ബലി വേദിയിൽ
നാഥൻ യേശു നാഥൻ
നിത്യജീവൻ്റെ വരമാകും ബലിയാകുവാൻ(2)
സ്വർഗ്ഗരാജ്യം ഇന്നീ ഭൂവിൽ
വന്നുചേരും സമയമായി
അനുതപിച്ചീടുവിൻ ജനമേ
(ബലിയിൽ... 2 വരികൾ x 2)
~ Start 9 Bar Hum ~
ദാഹിക്കുന്നോർക്കു ജീവജലമായവൻ
നാഥൻ യേശു നാഥൻ
ഭാരം വഹിപ്പോർക്കു അത്താണിയായവൻ (2)
ഇരുളിൻ മറകൾ നീക്കി പാരിൽ
പാപമഖിലം പൊറുത്ത നാഥൻ
സ്നേഹ കൂദാശയായ് വരുന്നു
(ബലിയിൽ... പല്ലവി)