ബലി തുടങ്ങാൻ സമയമായി
~ Start 15 Bar ~
M/F
ബലി തുടങ്ങാൻ സമയമായി
ബലിവേദി സജ്ജമായി
മനമൊരുക്കി ബലിയണയ്ക്കാൻ
അണി നിരന്നിടുവിൻ ജനമേ
അണി നിരന്നിടുവിൻ
.
~ Start 13 Bar ~
M/F
ഹൃദയമൊരു ബലിപീഠമായി അലങ്കരിച്ചീടാം
മനവും തനുവും ഉരുകും തിരിപോൽ
ഇവിടെ ഉയർത്തീടാം
C
മനസ്സു നിർമ്മലമാക്കി നമ്മിൽ
സ്നേഹമുണർത്തീടാം
(ബലി തുടങ്ങാൻ... 5 വരികൾ)
~ Start 13 Bar ~
M/F
അവർണ്ണനീയ ദാനങ്ങൾക്ക് സ്തുതികളേകീടാം
അനുഗ്രഹങ്ങൾ സ്മരിച്ചു സ്തോത്രം
നിരന്തം ഉയർത്തീടാം
C
കരകവിഞ്ഞൊഴുകുന്ന കൃപയിൽ
അഭയം തേടീടാം
(ബലി തുടങ്ങാൻ... 5 വരികൾ)