logo

അപ്പത്തിൻ രൂപത്തിൽ എന്നിൽ

അപ്പത്തിൻ രൂപത്തിൽ എന്നിൽ ആഗതനാകുമെന്നീശോ - 2 അണയേണമേ എന്റെയുള്ളിൽ അതുമാത്രം ഞാൻ കൊതിപ്പൂ - 2 വാ വാ എന്നേശുനാഥാ വാ വാ എൻ സ്നേഹനാഥാ – 2 വന്നൂ വസിച്ചീടുകെന്നിൽ നിൻ സ്നേഹമെന്നിൽ നിറക്കൂ അങ്ങെന്റെയുള്ളത്തിൽ വന്നാൽ അരുതാത്തതെല്ലാമകലും - 2 അരുളുന്ന മൊഴികൾ കേട്ടെൻ അകതാരിൽ ശാന്തി നിറയും - 2 (വാ വാ..) അറിവോടെ എത്രയോ നിമിഷം അകന്നുപോയി നിൻ മുൻപിൽ നിന്നും)-2 അലിവോടെ നിൻ കൈകളാലേ അടിയനെ ചേർത്തണച്ചീടൂ) – 2 (വാ വാ..)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!