അനുതപിച്ചാൽ നീ അനുതപിച്ചാൽ
~ Start 15 Bar ~
അനുതപിച്ചാൽ നീ അനുതപിച്ചാൽ
അൽഭുതം നീ ദർശിക്കും
അനുസരിച്ചാൽ വചനം അനുസരിച്ചാൽ
ദൈവ മഹത്വം നീ ദർശിക്കും
അനന്തസ്നേഹമേശുവേ
കനിഞ്ഞു നീ വന്നീടണേ
പൂർണ്ണമായ രക്ഷയും ഞങ്ങൾക്കു നൽകേണമേ
(അനുതപിച്ചാൽ... 2 വരികൾ)
~ Start 17 Bar ~
പാപമില്ലാത്ത നാഥൻ
പാപമേറ്റു നിനക്കായ് (2)
കാൽവരി മലയിൽ യാഗമായ് തീർന്നു (2)
പാപത്തോടു മരിച്ചു നീയും ഉയിർത്തെഴുന്നേറ്റീടണം
പരിശുദ്ധാത്മ സ്നാനമേറ്റു സാക്ഷിയാകണം
(അനുതപിച്ചാൽ... 2 വരികൾ)
~ Start 17 Bar ~
നിത്യജീവൻ്റെ വചനം
നൽകുവാനായ് പോയിടാം (2)
തമസ്സിൻ ശക്തികളെ നിർവ്വീര്യമാക്കുവാൻ (2)
യേശുവിൻ നാമത്തിൽ മാനവരക്ഷയ്ക്കായ്
ഉരുകിത്തീരും മെഴുകുതിരിയായ് സാക്ഷിയാകണം
(അനുതപിച്ചാൽ... പല്ലവി)