logo

അഞ്ജലി കൂപ്പി ഞാൻ നിൽക്കാം

അഞ്ജലി കൂപ്പി ഞാൻ നിൽക്കാം ആശ്രിത വൽസല ശരണം (2) സത്യസനാതന സൗഹൃദമേ നിത്യചൈതന്യ കേദാരമേ എൻ മനസ്സിൽ ഉണരൂ (അഞ്ജലി.. 1 വരി) ഉള്ളം നിറഞ്ഞു നിൽക്കും അനുഭൂതിയിൽ ഞാൻ മണിയറയൊരുക്കി കാത്തിരിപ്പൂ (2) എൻ മനതാരിൽ നീ നിറയ്ക്കൂ (2) നിർമ്മല സ്നേഹ പരാഗ ശതം (അഞ്ജലി.. 1 വരി) നിൻമുഖകാന്തി കാണുവാനായ് ഞാൻ അകമിഴി തുറന്നു കാത്തിരിപ്പൂ (2) ആകാശ വാതിൽ നീ തുറക്കു (2) ദർശന ഭാഗ്യം നീ അരുളൂ (അഞ്ജലി.. 4 വരി + 1 വരി)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!