അണയൂ വേഗമണയൂ
~ Start Hum (8 Bar) + 8 Bar ~
അണയൂ വേഗമണയൂ
സുതരാം ദൈവജനമേ
ചേരാം പങ്കു ചേരാം
സ്നേഹം വഴിയുമീ ബലിയിൽ (2)
.
~ Start 9 Bar Hum (8 Bar) ~
പാവനമാകും ഈ ബലിയിൽ
ജീവൻ പകരും തിരുസുതനായ്
സ്തുതിതൻ ഗാനമുണർത്തീടാം
ഉണരൂ ദൈവ ജനമേ (2)
(അണയൂ... 4 വരികൾ)
~ Start 13 Bar ~
കാഴ്ചയണയ്ക്കാം സകലേശാ
നിൻതിരുപാദേ അർപ്പിക്കാം
സുഖദുഃഖങ്ങൾ സകലവുമേ
നാഥാ എൻ്റെ നാഥാ (2)
(അണയൂ... പല്ലവി)