logo

അനന്തസ്നേഹ സാമ്രാജ്യം വാഴും

അനന്തസ്നേഹ സാമ്രാജ്യം വാഴും രാജാധിരാജന്റെ തിരുനടയിൽ ഞാനൊന്നു നിൽക്കട്ടെ ഒരു നിമിഷം ധന്യമാം ഈ പുണ്യ സാഗര തീരത്ത് ക്രൂശിൻ തണലിൽ ഞാനിരിക്കുമ്പോൾ ക്രൂശിതാ നീ കൂടെയുണ്ടാകണേ എന്നാത്മ നൊമ്പരങ്ങൾ ഏറിടുമ്പോൾ കുരിശോടുചേർത്തെന്നെ പുൽകിടണേ രാജാ.. ക്രിസ്തുരാജാ ഈ തീർത്ഥയാത്രയിൽ വഴികാട്ടണേ അന്തരാത്മാവിൻ ഏകാന്തതയിൽ മനസ്സിന് കുളിരായ് വന്നീടണേ ആശ നിരാശയായ് മാറിടുമ്പോൾ മാറോടു ചേർത്തെന്നെ തഴുകിടണേ രാജാ.. ക്രിസ്തുരാജാ ഈ തീർത്ഥയാത്രയിൽ വഴികാട്ടണേ
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!