അമ്മേ അൽഫോൺസാമ്മേ
~ Start 17 Bar ~
അമ്മേ അൽഫോൺസാമ്മേ
ആശ്രയം നീയെന്നുമമ്മേ (2)
സ്വർഗ്ഗത്തിൽ നിന്നമ്മ നോക്കീടണേ
മക്കൾ മണ്ണിലാണെന്നും മറന്നീടല്ലേ (2)
.
Chorus:
നൊമ്പരപ്പൂക്കളെ തമ്പുരാനേകുവാൻ
നന്മനസ്സേകണേ നല്ലോരമ്മേ (2)
(അമ്മേ... 2 വരികൾ)
~ Start 11 Bar ~
നിത്യദുഃഖങ്ങൾതൻ പാന പാത്രങ്ങളിൽ
നീയേറ്റു വാങ്ങേണമെന്നുമമ്മേ (2)
പാപത്തിൻ ചൂടേറ്റു വാടുന്ന പാരിടം
പുണ്യത്തിൻ കാറ്റേറ്റുണർത്തേണമേ (2)
(അമ്മേ... 2 വരികൾ)
~ Start 9 Bar ~
നീറുന്ന ജീവൻ്റെ രോഗഭാരങ്ങളിൽ
നീയൊന്നടുത്തു നിൽക്കേണമമ്മേ (2)
സഹനത്തിൻ തീയേറ്റു വാടുന്ന മാനസം
സ്നേഹത്തിൻ കാറ്റേറ്റുണർത്തേണമേ (2)
(അമ്മേ... 4 വരികൾ + കോറസ് (2)
(അമ്മേ... 2 വരികൾ)