അൾത്താര തന്നിലെ മെഴുതിരിവെട്ടത്തിൽ
~ Start 13 Bar ~
M/F
അൾത്താര തന്നിലെ മെഴുതിരിവെട്ടത്തിൽ
കർത്താവേ നിൻമുഖ കാന്തി ഞാൻ കണ്ടു
M/F
സ്വർഗ്ഗീയ സൂര്യൻ്റെ തേജസ്സു കണ്ടു
(അൾത്താര... 2 വരികൾ)
~ Start 17 Bar ~
M/F
എത്ര യുഗങ്ങളായ് കാത്തിരുന്നീടുന്നു
നിൻതിരുദർശനമൊന്നു കാണാൻ
(Link)
M/F
ആയിരം കോടി പ്രകാശ വർഷം ദൂരെ
C
ദേവാ നിൻ കാലൊച്ച മാത്രം കേട്ടിരുന്നു
കാലൊച്ച മാത്രം കേട്ടിരുന്നു
(അൾത്താര... 2 വരികൾ)
~ Start 17 Bar ~
M/F
ഏഴയാണെങ്കിലും എൻ്റെയീ പ്രാർത്ഥന
കർത്താവേ നീയിന്നു കേട്ടുവല്ലോ
(Link)
M/F
ഇന്നു നിനക്കൊരു സമ്മാനമേകുവാൻ
C
ദേവാ എന്നെ മുഴുവനായ് നൽകിടട്ടെ
നിനക്കായ് മാത്രം നൽകിടട്ടെ
(അൾത്താര... പല്ലവി)