അൾത്താര തന്നിൽ നിത്യം വാഴും
~ Start 15 Bar ~
അൾത്താര തന്നിൽ നിത്യം വാഴും
ഓയെൻ്റെ പൊന്നേശു നാഥാ
എന്നോടൊന്നായൊന്നു ചേരാൻ
എന്നുള്ളിൽ എന്നും വാഴാൻ
സ്വർഗ്ഗീയ പാതയിൽ എന്നെ നയിക്കാൻ
നീ വരൂ രാജാധിരാജാ (2)
നീ വരൂ രാജാധിരാജാ
.
~ Start 13 Bar ~
നീ വന്നു ചേരുന്ന നേരം
എന്നത്മാവിലാനന്ദ നിമിഷം (2)
നീയെൻ സ്വർഗ്ഗീയ ഭാഗ്യം എന്നും
നീ മാത്രമാണെൻ്റെ മാർഗ്ഗം
നീ മാത്രമാണെൻ്റെ മാർഗ്ഗം
(അൾത്താര... 6 വരികൾ)
~ Start 13 Bar ~
നാഥാ നിൻ തിരുഹൃദയത്തിൽ
ഞാനെൻ ജീവിതം തൃക്കാഴ്ച നൽകാം (2)
ആ തിരുസന്നിധേ എന്നും എൻ്റെ
ആരാധന പൂക്കളേകാം
ആരാധന പൂക്കളേകാം
(അൾത്താര... 7 വരികൾ)