logo

ആബാ ദൈവമേ അലിയും സ്നേഹമേ

ആബാ ദൈവമേ അലിയും സ്നേഹമേ ആശാ നാളമേ അഭയം നല്കണേ നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം നിന്റെ ഉള്ളം ഭൂവിൽ എങ്ങും നിറയാൻ മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം പാരിടത്തിൽ ദൈവ രാജ്യം പുലരാൻ അന്നന്നുള്ള ദിവ്യ ഭോജ്യം ഞങ്ങള്ക്കെന്നും നൽകിടേണം താതനാം മഹേശനെ സ്വർഗ്ഗ രാജ്യ സീയോനിൽ വാന ദൂതരെല്ലാരും കീർത്തിക്കും രാജാവേ മന്നിടത്തിൽ മാലോകർ ആമോദത്തോടൊന്നായി പൂജിക്കും രാജാവേ അധ്വാനിച്ചിടുന്നോനും ഭാരം ചുമക്കുന്നോനും ആലംബം നീയല്ലോ പ്രത്യാശിച്ചിടുന്നോർക്ക് നിത്യ രക്ഷയേകീടും ആനന്ദം നീയല്ലോ
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!