ആത്മാവിൻ സ്വർഗ്ഗീയ ഭോജനമേ
~ Start 13 Bar ~
ആത്മാവിൻ സ്വർഗ്ഗീയ ഭോജനമേ
ആദരാഞ്ജലി സ്തോത്രാഞ്ജലി
അമേയ സൗന്ദര്യസാരമേ
ആരാധന നിനക്കാരാധന
ആരാധന നിനക്കാരാധന
(ആത്മാവിൻ... 5 വരികൾ)
~ Start 7 Bar Hum (2 Bar) + 4 Bar ~
അദ്ധ്വാനഭാരം ജീവിതത്തിൽ
നിത്യവുമെന്നെ തളർത്തുമ്പോൾ (2)
ക്ഷീണവും ദാഹവും തീർത്തു നീ... (2)
ആത്മവീര്യം വളർത്തുന്നു
(ആത്മാവിൻ... 5 വരികൾ)
~ Start Hum (8 Bar) + 4 Bar ~
സന്താപഭാരം ജീവിതത്തിൽ
കർമ്മ ശക്തി തകർക്കുമ്പോൾ(2)
ജീവനും ശാന്തിയും നൽകി നീ... (2)
ഭാഗ്യകാലം തെളിക്കുന്നു
(ആത്മാവിൻ... പല്ലവി)