logo

ആശ്രിതവൽസല മംഗള ദായകാ

ആശ്രിതവൽസല മംഗള ദായകാ യേശുമഹേശാ ആദരാഞ്ജലി (2) നീയെൻ്റെ ജീവൻ്റെ ജീവനല്ലോ നിന്നിലെൻ ജീവിതം ചലിച്ചിടട്ടെ (2) (ആശ്രിത...) സ്നേഹിച്ചു തീരാത്ത സ്നേഹമേ -എൻ്റെ ആത്മാവിനാനന്ദം ആകേണമേ (2) ആശാപുഷ്പങ്ങൾ നിറമാർന്നവ ശോഭിച്ചു സൗഗന്ധം വീശിടേണം (2) (ആശ്രിത...) ജീവിച്ചു തീരാത്ത ജീവനേ എൻ്റെ ജീവിതം ധന്യമായ് തീരേണമേ (2) സ്നേഹാഭിലാഷം നിറവേറ്റി ഞാൻ ജീവിച്ചു സാഫല്യം നേടിടട്ടെ (2) (ആശ്രിത...)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!