ആരാധിച്ചീടുന്നേഴ ഞാൻ
~ Start Hum (4 Bar) + 2 Bar ~
ആരാധിച്ചീടുന്നേഴ ഞാൻ
ആശയാർന്നങ്ങയെ
സക്രാരിയിൽ മറഞ്ഞ നിൻ
നിസ്തുല പ്രാഭവം വാഴ്ത്തുവാൻ (2)
(ആരാധി... 2 വരികൾ)
~ Start 11 Bar ~
നിൻ മാംസരക്ത മജ്ജകൾ
കാണുവാനില്ലയെന്നാകിലും
നിൻ ദിവ്യശക്തി വാഴ്ത്തുവാൻ
വാനവരാരുമില്ലെങ്കിലും
സർവ്വശക്തനായ് വാണിടുന്നു നീ
നിർവ്വികാരമാം ഓസ്തിയിൽ (സർവ്വ)
(ആരാധി... 2 വരികൾ)
~ Start Hum (4 Bar) + 2 Bar ~
ധ്യാനിച്ചിടുന്നു നായകാ
നിന്നെയെൻ മാനസ്സേ സർവ്വദാ
പൂജിച്ചിടുന്നു പാലകാ
അങ്ങയെൻ സർവ്വവുമായിതാ
നിൻ്റെ ചേവടി എൻ ശിരസ്സതിൽ
ഏറ്റുകൊള്ളുമാറായിതാ (നിൻ്റെ)
(ആരാധി... 2 വരികൾ)
~ Start 11 Bar ~
കാഴ്ചയ്ക്കതീതനാണു നീ
സ്പർശവും സാദ്ധ്യമല്ലായ്കിലും
വേഴ്ച്ചയ്ക്കെരുന്നൊരാശകൾ
ആത്മനാ മാത്രമെന്നാകിലും
കേൾവിയൊന്നിനാൽ നിൻ വചസ്സുകൾ
വിശ്വസിച്ചിടാം സത്യമായ് (കേൾവി)
(ആരാധി... 4 വരികൾ + 2 വരികൾ)