logo

ആകുലനാകരുതേ

ആകുലനാകരുതേ - മകനേ അസ്വസ്ഥനാകരുതേ ആധിയാലായുസിനെ - നീട്ടാന്‍ ആവുമോ നരനുലകില്‍ സോളമനേക്കാള്‍ മോടിയിലായ്‌ ലില്ലിപ്പൂവുകളണിയിപ്പോന്‍ നിന്നെ കരുതി നിനച്ചിടുമേ പിന്നെ നിനകക്കന്താശങ്ക? വിതയും കൊയ്ത്തും കലവറയും അറിവില്ലാത്തൊരു പറവകളെ പോറ്റും കരുണാമയനല്ലോ വത്സല താതന്‍ പാലകനായ്‌ ക്ലേശം ദുരിതം പീഡനവും രോഗമനര്‍ത്ഥം ദാരിദ്ര്യം ഒന്നും നിന്നെയകറ്റരുതേ രക്ഷകനില്‍ നിന്നൊരു നാളും
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!