logo

ആകാശദൂതര്‍ പാടി

ആകാശദൂതര്‍ പാടി ആശാനാളങ്ങള്‍ മിന്നി ആത്മാവിന്‍ ശ്രീകോവിലൊരുങ്ങി ആരാധ്യനാഥനെ എതിരേല്‍ക്കാന്‍ വരുവിന്‍… പ്രിയ ജനമേ ആ സ്നേഹവിരുന്നിന്‍ സമയമിതാ വരുവിന്‍… പ്രിയ ജനമേ ആ സ്നേഹവിരുന്നിന്‍ സമയമിതാ രാജാധി രാജനു സ്വാഗതമേകാം വരുവിന്‍ വരുവിന്‍ വരുവിന്‍ ത്യാഗത്തിന്‍… മലര്‍കളും മോക്ഷത്തിന്‍… ദീപവും ആരതി തീര്‍ക്കുമീ വിശുദ്ധ ബലിവേദിയില്‍ മാനസം തേങ്ങുമ്പോള്‍ ശൂന്യതയേറുമ്പോൾ പാപമഖിലം നീ പൊറുക്കണമേ ഈ ബലിയും, കൈകൊള്ളണേ പാവന… സ്നേഹമേ പൂജിത… നാമമേ നന്ദി ഞാനേകീടാം ഈ വിശുദ്ധ കുര്‍ബ്ബാനയില്‍ ജീവിതം പതറുമ്പോള്‍ മിഴികണം നിറയുമ്പോള്‍ താപഹൃദയം… നീ തഴുകണമേ ആത്മാവില്‍ പുനര്‍ജ്ജനിക്കാന്‍
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!