logo

ആഹ്ലാദചിത്തരായ്‌ സങ്കീര്‍ത്തനങ്ങളാല്‍

ആഹ്ലാദചിത്തരായ്‌ സങ്കീര്‍ത്തനങ്ങളാല്‍ ദൈവത്തെ വാഴ്ത്തീടുവിന്‍ ശക്തി സങ്കേതമാം ഉന്നതനീശനെ പാടിപ്പുകഴ്ത്തീടുവിന്‍ തപ്പുകള്‍ കൊട്ടുവിന്‍, കിന്നരവീണകൾ ഇമ്പമായ്‌ മീട്ടീടുവിന്‍ (2) ആര്‍ത്തുഘോഷിക്കുവിന്‍, കാഹളം മുഴക്കുവിന്‍ ആമോദമോടെ വാഴ്ത്തുവിന്‍ (2) നാഥനെ വാഴ്ത്തുക ഇസ്രയേലിന്നൊരു ചട്ടമാണോര്‍ത്തീടുവിന്‍ (2) സ്തുതികളില്‍ വാണിടും സര്‍വ്വശക്തനെ മുദാ സ്തോത്രങ്ങളാല്‍ പുകഴ്ത്തുവിൻ (2) കഷ്ടകാലത്തവന്‍ മോചനം നൽകിയെൻ ഭാരവും നീക്കി ദയാൽ (2) താളമേളങ്ങളാല്‍ പാട്ടുപാടിയുന്നത നാമം സദാപി വാഴ്ത്തുവിന്‍ (2)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!