ഹല്ലേല്ലൂയാ പാടാം നാഥാ
ഹല്ലേല്ലൂയാ പാടാം നാഥാ
ഈശോ നിന്നെ വാഴ്ത്താം
.
~ Start 9 Bar ~
ക്രൂശാകും മേശയിൽ സ്നേഹക്കനലിൽ
ചുട്ടെടുത്തപ്പമിതാ
സ്വർഗ്ഗം പാകം ചെയ്ത പ്പമിതാ (2)
കാണുന്നു ഓസ്തിയിൽ നാഥൻ്റെ മുഖം
കാണുന്നു ഓസ്തിയിൽ നാഥൻ്റെ സ്നേഹം
ഹല്ലേല്ലയാ പാടാം നാഥാ
ഈശോ നിന്നെ വാഴ്ത്താം
.
~ Start 9 Bar ~
കന്യകാ മേരിയാം മണ്ണിൽ
തളിരിട്ട സ്വർഗ്ഗീയ കതിരേ
കാൽവരിയോളം പൊടിഞ്ഞ്
അപ്പമായ് തീർന്നൊരു സുതനെ
സെറാഫുകളൊന്ന് ഏശയ്യായ്ക്കേകിയ
സ്വർഗ്ഗീയ തീക്കനലല്ലോ
മാലാഖമാർക്കൊപ്പം വൈദികൻ കൈകളാൽ
എൻ നാവിലെത്തും കുർബ്ബാന
.
ഹല്ലേലൂയാ പാടാം നാഥാ
ഈശോ നിന്നെ വാഴ്ത്താം (2)
.
~ Start a Bar ~
ഏദനിൽ കാണാത്ത കനിയേ
മരുഭൂവിൽ ചെയ്യാത്ത മന്നയേ
കാൽവരിച്ചോട്ടിലന്നമ്മ
കൈകൊണ്ട സ്വർഗ്ഗീയ നിധിയേ
സെറാഫുകളൊന്ന് ഏശയ്യായ്ക്കേകിയ
സ്വർഗ്ഗീയ തീക്കനലല്ലോ
മാലാഖമാർക്കൊപ്പം വൈദികൻ കൈകളാൽ
എൻ നാവിലെത്തും കുർബ്ബാന
ഹല്ലേല്ലയാ പാടാം നാഥാ
ഈശോ നിന്നെ വാഴ്ത്താം ...
(Link 1 Bar)
(ക്രൂശാകും... 5 വരികൾ)
(ഹല്ലേല്ലൂയാ... 2 വരികൾ (2))