സർവ്വശക്തനായ ദൈവമേ കൈവണങ്ങിടുന്നിതങ്ങയെ
~ Start 11 Bar ~
സർവ്വശക്തനായ ദൈവമേ
കൈവണങ്ങിടുന്നിതങ്ങയെ
നിന്നനന്ത നന്മകൾക്കു ഞാൻ
നന്ദി ചൊല്ലി വാഴ്ത്തിടുന്നിതേ(2)
.
~ Start 11 Bar ~
കൂപ്പു കൈക്കുരുന്നുമായി നിൻ
കാൽക്കൽ വന്നു കാത്തിടുന്നിതാ (2)
തൃക്കരങ്ങൾ നീട്ടി ഞങ്ങളെ
നിത്യമായനുഗ്രഹിക്കണേ
(സർവ്വ ... 4 വരികൾ)
~ Start 11 Bar ~
നിൻ്റെ ആഗ്രഹത്തിനൊത്ത പോൽ
എൻ പ്രവൃത്തികൾ സമസ്തവും (2)
നിർവ്വഹിച്ചു നിത്യഭാഗ്യവും
കൈവരിക്കുവാൻ തരൂ വരം
(സർവ്വ ...4 വരികൾ)
~ Start 11 Bar ~
പാപലേശമേശിടാതെ നിൻ
പാദമാശ്രയിച്ചിടുന്നിവർ (2)
പാവന പ്രകാശധാരയിൽ
ലീനരായിടേണമെന്നുമേ
(സർവ്വ ... 4 വരികൾ)