സ്വർഗ്ഗ രാജ്ഞി പദം ചൂടും ദൈവമാതാവേ
~ Start 11 Bar ~
സ്വർഗ്ഗ രാജ്ഞി പദം ചൂടും ദൈവമാതാവേ
സൽഗുണ സമ്പൂർണ്ണയാം നിർമ്മല കന്യകേ
സാദരം നിന്നപദാനം പാടി വാഴ്ത്തുന്നു
പാവനമാം കരം നീട്ടി അനുഗ്രഹിക്കൂ
(സ്വർഗ്ഗ രാജ്ഞി... 2 വരികൾ)
~ Start 7 Bar ~
ദൈവദൂതൻ നിൻ്റെ മുമ്പിൽ വന്നു നിന്നപ്പോൾ
ദൈവേഷ്ടം എന്തെന്ന് കേട്ടറിഞ്ഞപ്പോൾ(2)
ജീവിതം പരമനാഥനു കാഴ്ച വച്ചല്ലോ
രക്ഷകൻ്റെ അമ്മയായി നീ ഉയർന്നല്ലോ
(സ്വർഗ്ഗ രാജ്ഞി... 2 വരികൾ)
~ Start 7 Bar ~
യേശുവിൻ്റെ ജീവിതത്തിൽ പ്രഭയാണു നീ
നന്മ നിറയും ജീവിതത്തിൻ തികവാണു നീ (2)
നിന്നിലാശ ചേർത്തിടുവാൻ ഭാഗ്യമായല്ലോ
നിൻ്റെ സങ്കേതത്തിലെന്നും കാത്തിടൂ നാഥേ
(സ്വർഗ്ഗ രാജ്ഞി... 4 വരികൾ + 2 വരി)