സ്വർഗ്ഗീയ ജീവൻ്റെ അപ്പമായ് വന്നു നീ
സ്വർഗ്ഗീയ ജീവൻ്റെ അപ്പമായ് വന്നു നീ
രക്ഷയേകാൻ ജീവനേകാൻ
നിൻ മാംസരക്തങ്ങൾ ഉൾക്കൊള്ളുവാൻ
ഉൾക്കൊള്ളുവാൻ ഭക്ത്യാദരം തിരുമുമ്പിൽ നില്പൂ (2)
.
Chorus:
വരിക യേശുവേ എൻ ഹൃത്തിൽ
വന്നു വസിക്കാൻ (2)
.
മന്ന ഭക്ഷിച്ചവർ മൃത്യു വരിച്ചു
ഈ അപ്പം ഭക്ഷിക്കുവോൻ അനശ്വരനാകും...ആ... ആ... (2)
വരിക നാഥാ എന്നുള്ളിൽ വാഴാൻ
ഒന്നായി ലയിക്കുവാൻ ഭക്തിയോടണയൂ
ആ... ആ... ആ...
(സ്വർഗ്ഗീയ... 4 വരികൾ)
.
ഈ അപ്പം ഭക്ഷിപ്പോർ ജീവൻ നുകരും
മിശിഹാ നാഥൻ്റെ ജീവിതത്തിൽ
ഒന്നാകാൻ പുണരും കാലത്തിൻ അരൂപിയാൽ നിറയാൻ
(സ്വർഗ്ഗീയ... 4 വരികൾ)