സ്വർഗ്ഗപിതാവിനു ബലിയർപ്പിക്കാൻ
~ Start a Bar Hum + 7 Bar ~
സ്വർഗ്ഗപിതാവിനു ബലിയർപ്പിക്കാൻ
തിരുമുൽ കാഴ്ചയുമായ് അണയുന്നു... ആ... ആ... (2)
നിത്യജീവനും നിത്യരക്ഷയും നേടാൻ
അർപ്പിക്കുന്നിതാ നാഥാ ഞങ്ങൾതൻ ജീവിതം
.
Chorus:
സ്വീകരിക്കൂ ദേവാ ഈ കാഴ്ചദ്രവ്യങ്ങൾ
നിത്യജീവനേകാൻ സ്വീകരിക്കു സ്വീകരിക്കൂ
.
~ Start 9 Bar Hum ~
നിൻ സുതനേശുവിൻ ബലി സ്വീകരിച്ചപോൽ
ഈ യാഗ വസ്തുക്കൾ കൈക്കൊള്ളേണമേ (2)
അദ്ധ്വാനത്തിൻ ഫലമല്ലോ ഈ അപ്പവും വീഞ്ഞും
നിൻ മാംസരക്തങ്ങളായ് മാറ്റിടേണമേ (2)
.
Chorus:
സ്വീകരിക്കൂ ദേവാ ഈ കാഴ്ചദ്രവ്യങ്ങൾ
നിത്യജീവനേകാൻ സ്വീകരിക്കൂ സ്വീകരിക്കൂ
.
~ Start 11 Bar ~
മെൽക്കിസദേക്കിൻ ബലിയർപ്പണമതുപോൽ
ഈ ജീവിതം കാഴ്ച നൽകിടാം (2)
നിത്യമാം ജീവനേക്കും അപ്പവും വീഞ്ഞും
നിൻതിരുമുമ്പിൽ സാദരം അർപ്പിക്കുന്നിതാ (2)
(സ്വർഗ്ഗ... 4 വരികൾ + കോറസ് (3))