സ്നേഹമോടെ നൽകിടാം യാഗ പീഠത്തിൽ
~ Start 9 Bar Hum(8 Bar) + 4 Bar ~
സ്നേഹമോടെ നൽകിടാം യാഗ പീഠത്തിൽ
യോഗ്യമായവയല്ലേലും കാഴ്ചയായിതാ(2)
ആബാ ദൈവമേ സ്വീകരിക്കണമേ
ആശീർവദിച്ചങ്ങു നവ്യമാക്കിടണമേ
തിരുസന്നിധേ നൽകുമീ കാഴ്ചദ്രവ്യങ്ങൾ
.
Chorus:
കണ്ണീർ കണങ്ങളാൽ കഴുകി തുടച്ചു ഞങ്ങൾ
ബലിയായ് നൽകുന്നു മനസ്സും ഹൃദയവും മുന്നിൽ തിരു മുന്നിൽ (2)
.
~ Start 13 Bar Hum(4 Bar) ~
ഗോതമ്പിൻ അപ്പമങ്ങേ ദേഹമാകുമ്പോൾ
പ്രിയമോടെ ഞങ്ങളെ ഈ ബലിയിൽ ചേർത്തീടുന്നു (2)
ആത്മതാലം മോദമോടെ ദിവ്യബലിയിതിലേകാം
ദൈവമേ കനിയണേ ദാസരാമിവരിൽ
(കണ്ണീർ...(2))
~ Start 21 Bar ~
അൾത്താര മേശയിൽ തിരുയാഗയേകുമ്പോൾ
മനസ്സാലെ ഞങ്ങളും ഈ ബലിയിൽ യാഗമാകുന്നു (2)
ഉള്ളിനുള്ളം പൂർണ്ണമായി പൂജ്യ പാദത്തിലേകാം
ദൈവമേ താഴ്ചയായ് തനയരാമിവരും
(സ്നേഹ... പല്ലവി + കോറസ് (2))