സ്നേഹത്തിൻ ദിവ്യ ഗാനം പാടി
സ്നേഹത്തിൻ ദിവ്യ ഗാനം പാടി
മാനവനൊരു നവ ദർശനമിന്നേകി
ദൈവിക വചനം എങ്ങും പാടിയ
ഗുരുവേ വിശുദ്ധ ഫ്രാൻസിസ് അസ്സീസി (2)
.
പക്ഷി മൃഗാദികൾ തരുലതകൾ മമ -
സോദര ദൈവിക ദാനങ്ങൾ (2)
കാറ്റും കടലും കാനനച്ചോലയും
സൃഷ്ടികൾ നിൻ പ്രിയ സ്നേഹിതരും (2)
(സ്നേഹത്തിൻ... 4 വരികൾ)
ദൈവിക വചനം സകലയിടത്തും
പാടി നടന്നൊരു ദിവ്യാത്മാ (2)
എന്നും നൽകുക സൽദാനങ്ങൾ
ഞങ്ങൾക്കായ് നീ പ്രാർത്ഥിക്ക (2)
(സ്നേഹത്തിൻ... പല്ലവി)