സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തീടുമേ
~ Start 15 Bar ~
സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തീടുമേ
എല്ലാ നാളിലും എൻ ജീവിതത്തിൽ (2)
.
~ Start 11 Bar ~
നിൻ്റെ ദയ എൻ പ്രാണനെ
കാത്തു കൊണ്ടതാൽ (2)
എൻ്റെ അധരം നിന്നെ കീർത്തിക്കുമേ (2)
എൻ്റെ ജീവകാലമെല്ലാം പുതു ഗാനത്താൽ
അതുല്യ നാമത്തെ ഞാൻ സ്തുതിച്ചിടുമേ (2)
(സ്തോത്ര... 2 വരികൾ)
~ Start 15 Bar ~
നിൻ്റെ നാമമല്ലോ എന്നും
എൻ്റെ ആശ്രയം (2)
നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും (2)
നിന്നിലല്ലയോ നിത്യ ജീവ ഉറവ
ജീവ വഴിയും നീ മാത്രമല്ലോ (2)
(സ്തോത്ര... 2 വരികൾ)
~ Start 11 Bar ~
നിൻ്റെ വലംകൈ എന്നെ
താങ്ങി നടത്തും (2)
എൻ്റെ കാലുകൾ തെല്ലും ഇടറിടാതെ (2)
എൻ്റെ ഗമനത്തെ സുസ്ഥിരമാക്കൂ
നിൻ്റെ വഴിയിൽ ഞാൻ നടക്കുവാനായ് (2)
(സ്തോത്ര... 2 വരികൾ... (2))