ശാന്തനും വിനീതനും സൗമ്യശീലനുമായ (വി. യൗസേപ്പിതാവ്)
~ Start 15 Bar ~
ശാന്തനും വിനീതനും സൗമ്യശീലനുമായ
ഒരു നീതിമാനല്ലോ യൗസേപ്പു താതൻ
ഒരു നീതിമാനല്ലോ യൗസേപ്പു താതൻ (2)
.
~ Start 15 Bar ~
പുണ്യമായുള്ള ജീവിതം നയിച്ച
മർത്യരിൽ ഏറ്റവും വിശുദ്ധനായവൻ (2)
ദൈവ പുത്രൻ്റെ വളർത്തച്ചനായ് (2)
ദൈവം നിയോഗിച്ച വിശ്വസ്തൻ
യൗസേപ്പു താതൻ
(ശാന്തനും... 3 വരികൾ)
~ Start 15 Bar ~
നിത്യകന്യകയാം മേരി മാതാവിൻ
നൈർമ്മല്യം കാത്തു പരിപാലിച്ചവൻ (2)
കന്യകമാർക്കും കന്യാവ്രതക്കാർക്കും (2)
ദൈവം നിയോഗിച്ച കാമൽക്കാരൻ
യൗസേപ്പു താതൻ
(ശാന്തനും... 3 വരികൾ... (2))