വർണ്ണ സുമങ്ങൾ വാരി തൂകി
~ Start 15 Bar ~
വർണ്ണ സുമങ്ങൾ വാരി തൂകി വരൂ... ആ... ആ... (2)
നൂപുര മണിനാദമുണർത്തി വരൂ (വർണ്ണ)
കലയുടെ ഗോപുര വാതിൽ തുറന്നു വരൂ
കാരുണ്യത്തിൻ കതിരൊളി തൂകി വരൂ
(വർണ്ണ... 4 വരികൾ)
~ Start 13 Bar ~
ഇവിടെ ഉഷസ്സുകൾ സന്ധ്യകളെല്ലാം
നിന്നിൽ പൂക്കുന്നു... ആ... ആ... (2)
ഇവിടെ സംഗമ ചൈതന്യങ്ങൾ
നിൻ പ്രഭയോലുന്നു
(വർണ്ണ... 4 വരികൾ)
~ Start 13 Bar ~
നിൻ വിരലോടും വീണയിൽ നിന്നും
ഗംഗകൾ ഒഴുകുന്നു.. ആ...ആ... (2)
നിൻസ്വര മാധുരി മണ്ണിൻ മടിയിൽ
പൂമഴ പൊഴിയുന്നു
(വർണ്ണ... പല്ലവി)