വിമലേ അംബികേ നിന്നുടെ സവിധേ
~ Start 9 Bar ~
വിമലേ അംബികേ നിന്നുടെ സവിധേ
അഭയം തേടി വരുന്നു ഞാൻ
എന്നുടെ അർച്ചന യാചനയെല്ലാം
കൈക്കൊള്ളണമേ തായേ നീ
കൈക്കൊള്ളണമേ തായേ നീ
(വിമലേ... 2 വരികൾ)
~ Start 9 Bar ~
അഴലാമാഴിയിൽ ആഴാതെന്നെ
അലിവെഴുമമ്മേ കാത്തരുൾക
പാപകരി നിഴൽ വീശും നേരം
കൃപയുടെ കതിരുകൾ ചൊരിയണമേ (പാപ)
(വിമലേ... 2 വരികൾ)
~ Start 9 Bar ~
മന്നിതിൽ ജീവൻ വെടിയും നേരം
വിണ്ണിലഞ്ഞു ദാസൻ ഞാൻ
നിന്നോടൊന്നായ് ഈശനെ വാഴ്ത്താൻ
തുണയേകണമേ നാഥേ നീ (നിന്നോടൊ)
(വിമലേ... 4 വരികൾ)