യേശുവാണെൻ ജീവിതത്തിൻ ശക്തികേന്ദ്രം
... വിരുത്തം ...
യേശുവാണെൻ... ജീവിതത്തിൻ... ശക്തികേന്ദ്രം...
കൂരിരുളിൽ... വഴി കാട്ടും... മണിദീപം...
.
~ Start 7 Bar ~
യേശുവാണെൻ ജീവിതത്തിൻ ശക്തികേന്ദ്രം
കൂരിരുളിൽ വഴി കാട്ടും മണിദീപം
യേശുവാണെൻ ജീവിതത്തിൻ നടുത്തൂണ്
തേർ തെളിയ്ക്കും സ്നേഹമുള്ള സാരഥിയും
(യേശു... 1 വരി)
~ Start 5 Bar ~
ക്ലേശങ്ങളിൽ ധൈര്യമേകും കൂട്ടുകാരൻ
കണ്ണുനീർ തുടച്ചിടും അത്മനായകൻ (2)
കൃത്യമായി പഠിപ്പിക്കും ഗുരുഭൂതൻ
വീഴ്ചകൾക്കു മാപ്പരുളും പ്രിയ ജനകൻ
(യേശു... 1 വരി)
~ Start 5 Bar ~
പുഷ്ടി തേടി ഞാനലഞ്ഞു ലോകമെല്ലാം
ലഭിച്ചില്ല ശാന്തിയേ നീ എങ്ങുമെങ്ങും (2)
അന്ത്യമിതാ നിന്നിലേക്ക് പിന്തിരിഞ്ഞു ഞാൻ
അഭയവും ആനന്ദവും നീയെനിക്കേകി
(യേശു... പല്ലവി)