മേരി മനോജ്ഞ്ഞേ ദൈവമാതാവേ
~ Start 9 Bar ~
മേരി മനോജ്ഞ്ഞേ ദൈവമാതാവേ
പാപികൾക്കാശ്രയം നീയേ
ഞങ്ങൾക്കഭയം നീയേ
ഞങ്ങൾക്കഭയം നീയേ (2)
.
~ Start Hum (4 Bar) + 6 Bar ~
പാപത്തിൻ ചുഴിയിൽ അലയുന്നു ഞങ്ങൾ
ആലംബമെന്യേ കേണിടുന്നു (2)
പൊൻകരം നീട്ടി ശാന്തിതൻ നാട്ടിൽ
ആനയിക്കൂ ഞങ്ങളെ
ആനയിക്കൂ ഞങ്ങളെ
(മേരി... 4 വരികൾ)
~ Start 7 Bar ~
നിർമ്മലമാം നിൻ ചേവടിയിൽ
ആശ്രയം തേടിടുന്നീ പതിതർ (2)
സ്വർഗ്ഗീയ ഭാഗ്യം തേടുന്നു ഞങ്ങൾ
ആനയിക്കൂ ഞങ്ങളെ
ആനയിക്കൂ ഞങ്ങളെ
(മേരി... 4 വരികൾ)