മാതാവേ മാതാവേ കനിവിൻ കടലേ മാതാവേ
~ Start 9 Bar ~
മാതാവേ മാതാവേ
കനിവിൻ കടലേ മാതാവേ (2)
കാരുണ്യം തേടി വരുന്നു ഞങ്ങൾ -
ക്കാശ്രയമാകേണമമ്മേ
(മാതാവേ... 1 വരി)
~ Start 9 Bar ~
യാചിച്ചു നിൽക്കും ഞങ്ങൾ നിന്നെ
പൂജിച്ചു നിൽക്കും ഞങ്ങൾ (2)
ആലംബമില്ലാത്ത പാവങ്ങൾ ഞങ്ങൾ (2) -
ക്കവലംബമാകേണമമ്മേ
അവലംബമാകേണമമ്മേ
(മാതാവേ... 1 വരി)
~ Start 9 Bar ~
തീരങ്ങൾ തേടിയലഞ്ഞു ഞങ്ങൾ
തീരാത്ത കണ്ണീർ കടലിൽ (2)
ദുഃഖിതരെ നീ കൈവിട്ടതായി
കഥയൊന്നുമില്ലയീ മണ്ണിൽ (2)
ഞങ്ങൾക്കയം നീ മാത്രമമ്മേ
(മാതാവേ... 4 വരികൾ + 1 വരി)