പുഷ്യരാഗ കാന്തി ചിന്തും
M+F
പുഷ്യരാഗ കാന്തി ചിന്തും
വൈഡൂര്യ പ്രഭ വിതറും
ഉത്തരീയം കൈയിലേന്തും
കർമ്മല റാണി
.
Chorus:
നീ വാഴ്ക വാഴ്ക ഹൃദയത്തിൽ വാഴ്ക
ഒരു സ്നേഹ താരമായ് അമ്മേ (2)
M+F
കർമ്മലക്കുന്നിലെ കാവൽ വിളക്കേ
കാക്കുമാറാകേണമമ്മേ
M+F
കണ്ണീർ കണങ്ങളെ മണിമുത്തായ് മാറ്റുവാൻ
ശക്തി പകരേണമമ്മേ
(പുഷ്യ... 4 വരികൾ + കോറസ് - 2)
M+F
ജീവിതം ഞങ്ങൾക്കു ഭാരമാകാതെ
താങ്ങിത്തലോടേണമമ്മേ
M+F
അല്ലലിൽ ആപത്തിൽ ആനന്ദത്തിൽ
അരികിലുണ്ടാകേണമമ്മേ
(പുഷ്യ... 4 വരികൾ + കോറസ് - 2)