പാഴ്മുളം തണ്ടായോരെന്നെ നീ
~ Start 13 Bar ~
പാഴ്മുളം തണ്ടായോരെന്നെ നീ
വേണുമായ് മാറ്റിടുമ്പോൾ (2)
അർഹതയില്ലെനിക്കൊരു നാളും നാഥാ
നീ മാത്രമാണെൻ അർഹതയെന്ന് (2)
ഓർത്തിടുമ്പോൾ നിൻ്റെ സ്വന്തമായ് മാറുവാൻ
കെൽപേകി താങ്ങിടേണേ നാഥാ
എന്നാത്മനാമെൻ യേശു നാഥാ
.
Chorus:
നിൻ്റേതായ് മാറുവാൻ നീ തന്നെയാകുവാൻ
നിൻ രക്തം വിലയായ് നൽകിയല്ലോ
എന്നുടെ സൗഖ്യത്തിൻ വിലയായല്ലോ നീ
നിൻതിരു മുറിവുകൾ കാഴ്ച നൽകി
.
~ Start 17 Bar ~
ഒരു വാക്കുപോലും ഉരിയാതെ എന്നെ
നീ നിൻ്റേതായി തീർത്തതല്ലേ (2)
നിൻ വാക്കു മാത്രമായ് മാറിടാനായി
നീ നിൻ ഉള്ളം പങ്കുവച്ചു (2)
നിനക്കായ് എന്നെ കരുതി വച്ചു
(നിൻ്റേതായ്... 4 വരികൾ)
~ Start 13 Bar ~
മെനഞ്ഞീടുക നാഥാ നിൻ കരതാരിനാൽ
നിൻ സ്വന്തമാകുവോളം തീർന്നിടുവാൻ(2)
ഈറ്റുനോവായിടാം നിനക്കായ് നാഥാ
നിന്നിൽ ലയിച്ചിടാൻ വന്നിതാ ഞാൻ (2)
നാഥാ നിൻ സ്വന്തമാകാൻ
(നിൻ്റേതായ്... 4 വരികൾ (2))