logo

പാദ പൂജ തൃപ്പാദപൂജ

പാദ പൂജ തൃപ്പാദപൂജ ക്രിസ്തുരാജൻതൻ തൃപ്പാദപൂജ ലോക മക്കൾ ഞങ്ങൾതൻ ഹൃദയാർച്ചന സ്നേഹത്തിൻ മിഴിനീരാൽ കഴുകിടുന്നു സ്നേഹ രാജൻതൻ തൃപ്പാദങ്ങൾ (2) വിശ്വമാകെ വിളങ്ങി നിൽക്കും പുണ്യ ജ്യോതിസ്സേ വെട്ടുകാടിൻ ഐശ്വര്യമാകും ദിവ്യജ്യോതിസ്സേ (2) ശരണം തേടി ഞങ്ങൾ വരുന്നു നിൽ സന്നിധിയിൽ ശരണാത്മജനാം തമ്പുരാനേ ക്രിസ്തുരാജനേ സ്വർഗ്ഗീയ ശാന്തി നൽകി അനുഗ്രഹിക്കൂ (പാദപൂജ... 5 വരികൾ) തീർത്ഥാടകർ വന്നണയും പുണ്യഭൂമി വെട്ടുകാടിൻ ക്രിസ്തുരാജ തിരുസന്നിധി (2) ആരാധനാമന്ത്രം അലയടിഞ്ഞുയർന്നപ്പോൾ മനസിൽ വിരിഞ്ഞൊരു പ്രാർത്ഥന സ്തുതിഗീതിമാല്യമായ് ഞങ്ങൾ സമർപ്പിക്കുന്നു (പാദപൂജ... 5 വരികൾ)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!