നീലാംബരത്തിലെ താരകളൊക്കെയും
~ Start 13 Bar ~
നീലാംബരത്തിലെ താരകളൊക്കെയും
പാദാംബുജത്തിലണിഞ്ഞവളേ
താഴോട്ടു നോക്കാൻ കനിയുകില്ലേ
ഞങ്ങൾ താഴ്വരയിലല്ലോ മാതാവേ (2)
.
~ Start 9 Bar ~
കനകാലയത്തിലെ കാരുണ്യ ദീപമേ
കരയുന്ന ഞങ്ങളെ കൈവിടല്ലേ (2)
ദൈവപുത്രനെ പാലിച്ച തൃക്കരം
പാപികൾ ഞങ്ങൾക്കും നീട്ടേണമേ (2)
(നീലാംബരത്തിലെ... 4 വരികൾ)
~ Start 9 Bar ~
ആലംബമില്ലാതെ മാനവരെല്ലാം
നിന്നെ വിളിച്ചു കരഞ്ഞു വരുമ്പോൾ (2)
കനിവോലുമമ്മേ നിൻ കൈതന്നുയർത്താനീ
അലയാഴി തീരത്തു നീ വരില്ലേ (2)
(നീലാംബരത്തിലെ... 4 വരികൾ)