നീതിമാനാകും പിതാവേ (വി. യൗസേപ്പിതാവ്)
~ Start 13 Bar ~
നീതിമാനാകും പിതാവേ
നിർമ്മലനാം യൗസേപ്പിതാവേ
നിത്യം ഞങ്ങളെ കാത്തീടുവാൻ
നീ വരേണമേ (2)
.
~ Start 9 Bar ~
തിരുക്കുടുംബത്തിൻ നായകനേ
തിരുസഭയ്ക്കെന്നും പാലകനേ (2)
തളരുന്ന മനസ്സുകൾക്കെന്നും
തണലേകണമേ പിതാവേ (2)
(നീതിമാനാകും... 4 വരികൾ)
~ Start 9 Bar ~
അനുസരണത്തിൻ മാതൃകയേ
അഗതികൾക്കാശ്വാസമാകുവോനേ (2)
തകരുന്ന ഹൃദയങ്ങൾക്കെന്നും
തുണയേകണമേ പിതാവേ (2)
(നീതിമാനാകും... പല്ലവി)