നിൻ്റെ തകർച്ചയിൽ ആശ്വാസമേകാൻ
~ Start 11 Bar Hum (8 Bar) ~
നിൻ്റെ തകർച്ചയിൽ ആശ്വാസമേകാൻ
നിൻ്റെ തളർച്ചയിൽ ഒന്നു ചേരാൻ
നിന്നെ താരാട്ടു പാടിയുറക്കാൻ
ഇതാ ഇതാ നിൻ്റെ അമ്മ (2)
.
~ Start 9 Bar Hum (4 Bar) + 2 Bar ~
സ്നേഹത്തോടെന്നെ ഉദരത്തിൽ വഹിച്ചവളല്ലോ
ത്യാഗത്തോടെന്നെ കരങ്ങളിൽ താങ്ങിയോളല്ലോ
നിൻ വേദനയിൽ സഹനത്തീയിൽ
വിങ്ങി വിതുമ്പും നിൻ ഹൃദയക്കോണിൽ
നിർമ്മല സ്നേഹത്തെളിനീരു നൽകാൻ
ഇതാ ഇതാ നിൻ്റെ അമ്മ
ഇതാ ഇതാ നിൻ്റെ അമ്മ
തിരുകുടുംബത്തിൻ നാഥയാണമ്മ
തിരുസഭയുടെ നാഥയാണമ്മ
നിത്യം പരിശുദ്ധ മറിയമാമമ്മ
ഇതാ ഇതാ നിൻ്റെ അമ്മ
.
~ Start 5 Bar Hum (8 Bar) + 2 Bar ~
പാപികൾക്കെന്നെന്നും അശ്രയമായവളല്ലോ
പാപിക്കായെന്നും പ്രാർത്ഥിക്കുന്നവളല്ലോ
പാപചേറ്റിൽ നീ പിടയുമ്പോൾ
സാന്ത്വനമേകാൻ നിൻ കണ്ണീരൊപ്പാൻ
നിന്നെയെന്നും മാറോടു ചേർക്കാൻ
ഇതാ ഇതാ നിൻ്റെ അമ്മ
ഇതാ ഇതാ നിൻ്റെ അമ്മ
(നിൻ്റെ തകർച്ച.. 4 വരികൾ)
(ഇതാ ഇതാ... 3)