നിത്യനാം പ്രഭാവനീശനെ
~ Start 21 Bar ~
നിത്യനാം പ്രഭാവനീശനെ
നന്ദിയോടെ വാഴ്ത്തിടുന്നിതാ
നിത്യ സത്യ ജീവതാരമേ
നിൻ്റെ നാമം വാഴ്ത്തിടുന്നിതാ (2)
.
~ Start 17 Bar ~
മന്നിതിൽ ദീപമായ് ഭൂമിതൻ ഉപ്പുമായ്
സന്തതം നിൻ പാദം ഞങ്ങൾ പിന്തുടർന്നിടാം (2)
ഇരുളിൽ പ്രകാശമായ് അഴലിൽ നീ
ആശയായ്
സ്നേഹരാജനായ് എന്നിൽ വാഴുക (2)
(നിത്യനാം... 4 വരികൾ)
~ Start 13 Bar ~
ശക്തനാം നാഥാ നിൻ കൈകളിൽ എൻ സർവ്വവും
പൂർണ്ണമായ് തന്നു നിന്നെ പിന്തുടർന്നിടാം (2)
നിത്യജീവൻ നൽകുമാ നിൻ്റെ സ്നേഹ വാടിയിൽ
നിത്യവും നീ ചേർത്തു ധന്യരാക്കണേ (2)
(നിത്യനാം... പല്ലവി)