നാഥേ നീ സൈന്യ നിര പോലെ
~ Start 13 Bar ~
നാഥേ നീ സൈന്യ നിര പോലെ
ഭയങ്കരിയും പ്രഭാവതിയും
ആയിരിക്കുന്നല്ലോ ആയിരിക്കുന്നല്ലോ (2)
.
~ Start 8 Bar Hum (1 Bar) + 4 Bar Hum (4 Bar) ~
ഞങ്ങളുടെ ശത്രുക്കൾക്കെതിരെ
ഞങ്ങളെ ശക്തരാക്കേണമേ (2)
നിൻ ശക്തിയും നിൻ കഴിവും
ഞങ്ങൾക്കായ് പ്രയോഗിച്ചിടണമേ (2)
ആയിരമായിരം ശത്രുഗണങ്ങളെ
തകർത്തു തരിപ്പണമാക്കിയ നാഥേ
സർപ്പത്തിൻ്റെ തലയെ തകർത്ത അമ്മേ
ശത്രുവിൻ്റെ തന്ത്രങ്ങളിൽ നിന്നും
ഞങ്ങളെ കാത്തു രക്ഷിക്കണേ
ശത്രുബാധയിൽ നിന്നും ദുഷ്ടാരൂപിയിൽ നിന്നും
പൈശാചിക ശക്തിയിൽ നിന്നും (ശത്രു ബാധ...)
കാത്തുരക്ഷിക്കണേ
(നാഥേ നീ... 3 വരികൾ)