നാഥാ യേശു ദേവാ
~ Start 21 Bar ~
നാഥാ യേശു ദേവാ
അങ്ങേ കാണാൻ എന്തു മോഹം (2)
മനസ്സിൽ മധുരം പകരൂ
എൻ്റെ ഹൃദയത്തിൽ കാരുണ്യം ചൊരിയൂ (2)
(നാഥാ... 2 വരികൾ)
~ Start 13 Bar ~
നീയേ സത്യം യേശുദേവാ
നീയേ മാർഗ്ഗം യേശുദേവാ
നീയേ വചനം യേശുദേവാ
നീയേ വെളിച്ചം യേശുദേവാ
എന്നിലെന്നും സ്നേഹമായ്
എന്നിലെന്നും ശാന്തിയായ്
മനസ്സിൽ സുഖം തന്നു വാഴൂ (എന്നിലെ...)
(നാഥാ... 2 വരികൾ)
~ Start 13 Bart ~
നീയേ ജീവൻ യേശുദേവാ
നീയേ സ്നേഹം യേശുദേവാ
നീയേ ശരണം യേശുദേവാ
നീയേ മോക്ഷം യേശുദേവാ
എന്നിലെന്നും ജ്യോതിയായ്
എന്നിലെന്നും കാന്തിയായ്
മനസ്സിൻ ഇരുൾ നീക്കി വാഴൂ (എന്നിലെ...)
(നാഥാ... പല്ലവി)