നന്മ നേരും അമ്മ വിണ്ണിൻ രാജകന്യാ
~ Start 5 Bar ~
നന്മ നേരും അമ്മ വിണ്ണിൻ രാജകന്യാ
ധന്യാ സർവ്വ വന്ദ്യാ മേരി ലോക മാതാ (2)
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തൻ്റെ
അംബയായ ദേവി മേരി ലോകമാതാ (2)
.
~ Start 5 Bar ~
മാതാവേ മാതാവേ മണ്ണിൻ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര (2)
കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാ
കാരുണ്യാധി നാഥാ മേരി ലോക മാതാ (2)
(കണ്ണിലുണ്ണി... 2 വരികൾ)
~ Start 5 Bar ~
പാവങ്ങൾ പൈതങ്ങൾ പാദം കൂപ്പി നില്പൂ
സ്നേഹത്തിൻ കണ്ണീരാൽ പൂക്കൾ തൂകി നില്പൂ (2)
ആശാപൂരം നീയേ ആശ്രയ താരം നീയേ
പാരിൻ തായ നീയേ മേരി ലോക മാതാ (2)
(നന്മനേരും... 4 വരികൾ)