നന്മ നിറഞ്ഞോരമ്മേ അതിധന്യേ
~ Start 7 Bar ~
നന്മ നിറഞ്ഞോരമ്മേ അതിധന്യേ
അതിധന്യേ രാജകന്യേ (2)
.
~ Start 5 Bar ~
കന്യാമറിയേ നീ കരുണ കടലല്ലോ
താങ്ങും തണലും ഞങ്ങൾക്കെന്നും
തായേ നീയല്ലോ തായേ നീയല്ലോ
നന്മ നിറഞ്ഞോരമ്മേ
.
~ Start 5 Bar ~
പാപത്തിൻ മരുവിൽ
പാതകൾ ഇരുളുമ്പോൾ
മക്കൾക്കെന്നും കൈത്തിരിയാവതു
മരിയേ നീയല്ലോ മരിയേ നീയല്ലോ
നന്മ നിറഞ്ഞോരമ്മേ
.
~ Start 5 Bar ~
കൈക്കുമ്പിൾ നീട്ടി പാപികൾ
നിൽക്കുമ്പോളമ്മേ... (2)
എന്തും നൽകി ആശകൾ തീർപ്പതു
നിൻതിരുവടിയമ്മേ നിൻതിരുവടിയമ്മേ
(നന്മ... 2 വരികൾ... (2))