നന്മ നിറഞ്ഞവളേ സ്തോത്രം
നന്മ നിറഞ്ഞവളേ സ്തോത്രം
സ്ത്രീകളിൽ അതിധന്യേ
ദൈവം നിൻ്റെ കൂടെയുണ്ടല്ലോ നിൻ
ഉദരഫലം ഈശോ മിശിഹാ (2)
ത്രിലോക രാജ്ഞി ദേവമാതേ
കന്യകമാരുടെ റാണി നീയേ (2)
വേദനയാലുഴലും മക്കളെ എന്നും
പുത്രൻ ചാരെ നയിപ്പവൾ നീ (2)
(നന്മ... 4 വരികൾ)
ദൈവഹിതം നിറവേറ്റിയല്ലോ നീ
പാരിതിൽ മക്കൾക്കു മാതൃകയായ് (2)
കാൽവരിക്കുന്നിൽ കുരിശിൻ ചുവട്ടിൽ
ഞങ്ങൾതൻ അമ്മയായ് തീർന്നവൾ നീ(2)
(നന്മ... 4 വരികൾ)