ദിവ്യകാരുണ്യം സ്വീകരിക്കാനായ്
~ Start 5 Bar Hum(4 Bar) + 2 Bar ~
ദിവ്യകാരുണ്യം സ്വീകരിക്കാനായ്
കൊതിയോടെ ഞാനിതാ നിൻ്റെ മുമ്പിലായ്
ആത്മീയമാകുന്ന സ്നേഹ ഭോജ്യമായ്
ഹൃദയത്തിൻ കോവിലിൽ വാഴേണമേ (2)
Chorus:
അലിയുന്ന സ്നേഹമാകും ദിവ്യകാരുണ്യം
പകരുന്ന ജീവനാകും ദിവ്യകാരുണ്യം
മുറിയുന്ന ഭോജ്യമാകും ദിവ്യകാരുണ്യം
മനതാരിൽ വാസമാകും ദിവ്യകാരുണ്യം(2)
.
~ Start 11 Bar ~
ജീവൻ്റെ അപ്പമായ് മാറുന്ന
തിരുവോസ്തി രൂപനാം ഈശോ
ആത്മീയ മന്നമായ് മാറുന്ന
പാഥേയമാണെൻ്റെ ഈശോ (2)
ആത്മീയ മോചനം ദിവ്യകാരുണ്യമായ്
അണയുന്ന സ്നേഹമായി
അകതാരിൽ വാഴുന്ന അലിവുള്ള ഭോജ്യമേ
ജീവൻ്റെ കൂദാശയേ
ദിവ്യകാരുണ്യമേ ഈശോയേ
(അലിയുന്ന ... 4 വരികൾ x 2)
~ Start 5 Bar Hum(8 Bar) + 2 Bar ~
ഇന്നെൻ്റെ രക്തമായ് മാറുന്ന
കാൽവരി നിണമാമീശോ
ആത്മാവിൽ ജീവനായ് തീരുന്ന
ഹൃത്തടമാണെൻ്റെ ഈശോ (2)
ഈ ജന്മ ജീവിതം തവനിണ ധാരയായ്
നിറയുന്ന സ്നേഹമായി
മനതാരിൽ വിരിയുന്ന മിഴിവാർന്ന രൂപമേ
ഹൃദയത്തിൻ ആനന്ദമേ
ദിവ്യകാരുണ്യമേ ഈശോയേ
(ദിവ്യകാരുണ്യം... 4 വരികൾ + കോറസ് (2)