ത്രിത്വൈക ദൈവമേ അങ്ങെൻ്റെ ഹൃദയത്തിൽ
... Star 7 Bar Hum (4 Bar) + 4 Bar
ത്രിത്വൈക ദൈവമേ അങ്ങെൻ്റെ ഹൃദയത്തിൽ
എന്നെന്നും വാഴുന്നു എന്നു ഞാനറിയുന്നു (2)
അങ്ങയെ കൂടാതെ ഒരു നിമിഷം പോലും
ജീവിക്കാൻ ഈ ഭൂവിൽ സാദ്ധ്യമല്ല (2)
(ത്രിത്വൈക... 2 വരികൾ)
~ Start 15 Bar ~
ഭൂമിയിൽ പാപം വർദ്ധിച്ചതിനാൽ
കൃപയോ അതിലേറെ വർദ്ധിക്കുന്നു (2)
സാദരമീ കൃപയേറ്റു വാങ്ങുവോർ
നിന്നിൽ വിശ്വസിച്ചു നിത്യരക്ഷ നേടിടും (2)
(ത്രിത്വൈക... 2 വരികൾ)
~ Start 15 Bar ~
നിൻ കൃപാ സമുദ്രത്തിലെൻ പാപമലിനത
കഴുകി തുടച്ചു നീക്കേണമേ (2)
കൃപയ്ക്കുമേൽ കൃപ ചൊരിഞ്ഞെൻ ജീവനേ
നിൻ പൂർണ്ണതയിലേയ്ക്കു നയിക്കേണമേ (2)
(ത്രിത്വൈക... 4 വരികൾ + 2 വരികൾ)