തേടി വരുന്നു നിൻ സുതരമ്മേ
~ Start Hum (8 Bar) + 6 Bar ~
തേടി വരുന്നു നിൻ സുതരമ്മേ
രക്ഷദമാം നിൻ സങ്കേതം
ദൈവത്തിൻ പ്രിയ ജനനീ ധന്യേ
കന്യേ മഹിത മനോജ്ഞേ (2)
.
~ Start 15 Bar ~
നിറമിഴിയോടിവരണയുമ്പോൾ
നിരസിക്കരുതേ യാചനകൾ (2)
ആപത്തുകളിൽ നിന്നിവരെ
പരിരക്ഷിക്കുക തായേ (2)
(തേടി... 4 വരികൾ)
~ Start 15 Bar ~
നിത്യ മനോഹര സൗഭാഗ്യം നിൻ
സുതനുടെ കനിവാൽ നേടീടാൻ (2)
സുത വൽസലയാം മാതാവേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് (2)
(തേടി... 4 വരികൾ)