തിരുഹൃദയമേ നിൻ്റെ തണലിലായ്
~ Start 8 Bar Hum (4 Bar) ~
തിരുഹൃദയമേ നിൻ്റെ തണലിലായ്
എന്നും വളരുമീ പൈതങ്ങളേ (2)
വീഴാതെ നീയെന്നും കാക്കണേ
തിരുഹൃദയ ജ്വാലയാൽ പൊതിയണേ (2)
(തിരുഹൃദയമേ... 2 വരികൾ (2))
~ Start 11 Bar ~
സത്യവും നീതിയും പോകുമിടങ്ങളിൽ പാകിടാൻ
സ്നേഹവും ശാന്തിയും ന്തൂറു മേനി കൊയ്തിടാൻ
ഹൃദയ രൂപാ കനിയണേ നിൻ
ഹൃദയ ഭാവമതേകണേ (ഹൃദയ)
(തിരുഹൃദയമേ... 2 വരികൾ (2))
~ Start 9 Bar ~
വെയിലെഴും വഴികളിൽ തണലിടങ്ങളാകുവാൻ
കേഴുമീ ജീവനിൽ കാവലായ് തീർന്നിടാൻ
ഹൃദയ രൂപാ കനിയണേ - നിൻ
ഹൃദയ ഭാവമതേകണേ (ഹൃദയ)
(തിരുഹൃദയമേ... 2 വരികൾ (2)
~ Start 9 Bar ~
ഇനി വരും നാളതിൽ കൈ പിടിച്ചു നടത്തുവാൻ
ഇരുളെഴും വേളയിൽ നിൻ്റെ ഹൃത്തടം ഓർത്തിടാൻ
ഹൃദയ രൂപാ കനിയണേ - നിൻ
ഹൃദയ ഭാവമതേകണേ (ഹൃദയ)
(തിരുഹൃദയമേ... പല്ലവി)