തിരികൾ തെളിയുന്നു വേദി ഉയരുന്നു
~ Start Hum (8 Bar) +10 Bar ~
തിരികൾ തെളിയുന്നു വേദി ഉയരുന്നു
കാൽവരി യാഗമിതാ ഒരുങ്ങുന്നു
ഹൃദയം ഉണരുന്നു സ്തുതികൾ പാടുന്നു
സ്വർഗ്ഗത്തിൻ സമയമിതാ അണയുന്നു
Chorus:
ഈശോ വരുന്നിതാ നമുക്കായ് ജീവൻ നൽകുവാൻ
ഞങ്ങൾ തരുന്നിതാ നിനക്കായ് സ്നേഹം മാത്രമേ (2)
.
~ Start 13 Bar ~
അബ്രാമിൻ ബലിയിൽ നീ സാന്നിദ്ധ്യമായ്
ആബേലിൻ ബലി തന്നിൽ സംപ്രീതനായ് (2)
ദൈവമേ എന്നും നീ വന്നീടണേ
യാചനകൾ സദയം നീ കേട്ടീടണേ (2)
(ഈശോ വരുന്നിതാ... (2)
~ Start 13 Bar ~
ആത്മാവിൽ ജീവൻ നീ നൽകീടുവാൻ
കുരിശിൽ നീ സ്വർഗ്ഗത്തിൻ അടയാളമായ് (2)
യേശുവേ എന്നും നീ കാട്ടീടണേ
നിതൃതയിൽ സദയം നീ ചേർത്തീടണേ (2)
(തിരികൾ... 4 വരികൾ + കോറസ് (2)
(തിരികൾ - 2 വരികൾ)