കർമ്മല സുമമേ നറുതേൻ കുടമേ
~ Start 11 Bar ~
കർമ്മല സുമമേ നറുതേൻ കുടമേ
സ്വർഗ്ഗ കുമാരനെ പെറ്റു വളർത്തിയ
നിർവൃതിതൻ നിറകുടമേ (2)
.
~ Start 11 Bar ~
കന്യകേ നിൻ ഉദരത്തിലല്ലേ
വചനം മാംസമായ് കതിർ ചൊരിഞ്ഞു (2)
നിന്നത്മാവിൻ തടത്തിലല്ലേ
വാഗ്ദാന സൂനം ഇതൾ വിരിഞ്ഞു (2)
(കർമ്മല... 3 വരികൾ)
~ Start 11 Bar ~
കന്യകേ നിൻ മടിത്തട്ടിലെന്നും
ഞങ്ങൾക്കിരിക്കാൻ ഇടം തരില്ലേ (2)
മുള്ളുകൾക്കിടയിൽ പുഞ്ചിരിയ്ക്കും
നീയൊരു പുഷ്പ സുഗന്ധമല്ലേ (2)
(കർമ്മല... 3 വരികൾ)
~ Start 11 Bar ~
കന്യകേ നിൻ കരതാരിലല്ലേ
രക്ഷാകവചം കണ്ടു ഞങ്ങൾ (2)
ഈ യുദ്ധഭൂമിയിൽ നീ പകരും
ആശ്വാസ വചനം കേട്ടു ഞങ്ങൾ (2)
(കർമ്മല... 3 വരികൾ)