കൊടുങ്കാറ്റടിച്ചു അലറിയതും
~ Start 15 Bar ~
കൊടുങ്കാറ്റടിച്ചു അലറിയതും
വൻ സാഗരത്തിൻ അലകളിൻമേൽ
വരും ജീവിതത്തിൻ പടകിലവൻ
തരും ശാന്തി തന്ന വചനത്താൽ (വരും)
.
Chorus:
ആഹാ ഇമ്പം ഇമ്പം ഇമ്പം
ഇനി എന്നും ഇമ്പമേ എൻ ജീവിതത്തിൻ
നൗകയിൽതൻ വന്ന നാൾ മുതൽ (2)
.
~ Start 13 Bar ~
വെറും വാക്കു കൊണ്ടു സകലത്തെയും
നറും ശോഭയേറി മെനഞ്ഞവൻ താൻ
ചുടു ചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു
തിരുദേഹമായി നമ്മെ സൃഷ്ടിച്ചു (ചുടു)
(ആഹാ... + കൊടുങ്കാ... 4 വരികൾ)
~ Start 13 Bar ~
വരും ദേഹമെന്നു അരുളിയവൻ
വരും ദേഹമതിലടുത്തൊരു നാൾ
തിരു ശോഭയേറും കിരീടങ്ങളെ
തിരു സേവ നന്നായ് തികച്ചവർക്കായ് (തിരു)
(ആഹാ... + കൊടുങ്കാ... 4 വരികൾ)